പെർത്ത് : മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരൻ ശ്രീ . എം ജി ശ്രീകുമാറും സംഘവും പെർത്തിൽ എത്തി . ശ്രീരാഗം 2024 കലാസന്ധ്യയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം . ഇന്ന് മെയ് 18 ന് നടക്കുവാൻ പോകുന്ന ശ്രീരാഗം 2024 എന്ന പരിപാടിയിൽ സംബന്ധിക്കുന്നതിനായി ഓസ്ട്രേലിയയിൽ തന്റെ പ്രിയതമയ്ക്കൊപ്പമാണ് എം ജി എത്തിച്ചേർന്നത് . സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള നമ്മുടെയൊക്കെ പ്രിയപ്പെട്ട എംജി യുടെ സ്വരമാധുരിയ്ക്കായി കാത്തിരിക്കുകയാണ് പെർത്ത് .
ശ്രീരാഗം 2024 എന്ന പരിപാടിയിൽ ശ്രീ എം ജി ശ്രീകുമാറിനോടൊപ്പം വേദി പങ്കിടുന്നത് സംഗീത മേഖലയിലെ നിറസാന്നിധ്യങ്ങളായ മൃദുല വാരിയർ, റഹ്മാൻ, അനൂപ് കൂവളം, കൂടാതെ നമ്മുടെ സ്വന്തം കുട്ടിപ്പാട്ടുകാരി മിയ എന്നിവരാണ്. സംഗീതത്തോടൊപ്പം സ്റ്റാൻഡ് കോമഡിയുമായി അശ്വന്തും പരിപാടിക്ക് മാറ്റുകൂട്ടുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Venue : CAREY BAPTIST AUDITORIUM
Date : SATURDAY 18 MAY – 2024
Time : 6PM ; DOORS OPEN 5.30PM