ബ്രിസ്ബേൻ: സംസ്കൃതി ക്വീൻസ്റ്റാണ്ടിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തി വരാറുള്ള ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികൾ ഈ വരുന്ന സെപ്റ്റംബർ 9 -ന് സൗത്ത് മക്ലീൻ ശ്രി സെൽവ വിനായക കോവിലിൽ വച്ചു നടത്തുവാൻ ഭാരവാഹികൾ തീരുമാനിച്ചു. വേദാന്ത ആശ്രമ മഠാധിപതി സ്വാമി ആത്മശാനന്ദ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യും. തുടർന്ന് ഉണ്ണിക്കണ്ണന്മാരുടെയും, ഗോപികമാരുടെയും അകമ്പടിയോടെ വർണ്ണാഭമായ ശോഭയാത്ര നടക്കും. വ്യത്യസ്തമായ നിശ്ചല ദൃശ്യങ്ങളും, ഭജനകളും വാദ്യമേളങ്ങളും നൃത്തനൃത്ത്യങ്ങളും ശോഭായാത്രയ്ക്ക് പകിട്ടേകും .തുടർന്ന് പ്രസാദവിതരണവും, കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.