ബ്രിസ്ബേൻ: സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 26ന് സെന്റ് അഗസ്റ്റിൻ കോളജ് ഹാളില്‍ നടന്നു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വര്‍ണാഭമായി അരങ്ങേറി.
വിശിഷ്ട അതിഥികളായി എംപിമാരായ മിൽട്ടൺ ഡിക്ക്, ചാരിസ് മുള്ളൻ, കൗൺസിലർ പോൾ ടുള്ളി തുടങ്ങിയവർ പങ്കെടുത്തു. മുഖ്യാതിഥിയായി സിനിമാതാരം സരയു മോഹൻ പങ്കെടുത്തു.
സദസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള സിനിമാറ്റിക് ഡാൻസ് ആണ് സരയു മോഹൻ കാഴ്ചവച്ചത്. വിശിഷ്ടാതിഥികളെ വൈസ് പ്രസിഡന്റ് ലേഖ അജിത്ത്, ജോയിന്റ് സെക്രട്ടറി റെജി ജോസഫ് പ്രാലേൽ എന്നിവർ സ്വീകരിച്ചു.എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പ്രസിഡന്റ് ബിജു വർഗീസ്, സെക്രട്ടറി മോഹിൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ട്രെഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ആശംസ പറഞ്ഞു.
കമ്മിറ്റി അംഗങ്ങളായ ലിനു ജെയിംസ് വയ്പ്പേൽ, സിബു വർഗീസ്, ജെയിംസ് പൗവത്ത്, പ്രോഗ്രാം കോഓർഡിനേറ്റർമാർ: അൻസു ജെയിംസ്, ആൽബ ബിജു, ഗ്രേസ് റെജി. എംസി: ജാക്ക് വർഗീസ്, ആശാ തോമസ്, അമ്മു അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കോട്ടയം ബ്രദേഴ്സിന്റെ ശിങ്കാരിമേളം ആഘോഷങ്ങൾ കൊഴുപ്പിച്ചു.