ബ്രിസ്ബെയ്ൻ: വിഷുദിനത്തിൽ സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾ ഏവർക്കും നവ്യാനുഭവമായി. നൃത്തവും പാട്ടും നടകവുമായി ആഘോഷത്തിന്റെ രാവ് സമ്മാനിച്ച് സദസിന്റെ പ്രശംസ പിടിച്ചുപറ്റിയ ദിവസമായി അക്ഷരാർഥത്തിൽ മാറുകയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിൽ ഫാ. റോബിൻ ഡാനിയേൽ ഈസ്റ്റർ സന്ദേശം നൽകി. അസോസിയേഷൻ പ്രസിഡൻ്റ് ബിജു വർഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ എല്ലാവർക്കും ഈസ്റ്ററിന്റെയും വിഷുവിന്റെയും എല്ലാവിധ മംഗളങ്ങളും നേർന്നു. ജാതിമത ചിന്തകൾക്കതീതമായി നടത്തുന്ന ഇത്തരം ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് സെക്രട്ടറി മോഹിൻ വലിയപറമ്പിൽ അഭിപ്രായപ്പെട്ടു. പരിപാടികൾ കൃത്യസമയത്ത് തുടങ്ങി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും ട്രഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ നന്ദി അറിയിച്ചു.
വർണാഭമായ കലാപരിപാടികൾക്ക് നേതൃത്വം നൽകിയത് കൾച്ചറൽ കോർഡിനേറ്റേഴ്സ് ആയ ആൽബ ബിജുവും, ഗ്രേസ് റെജിയുമാണ്. വൈസ് പ്രസിഡൻ്റ് ലേഖ അജിത്, കമ്മറ്റി അംഗങ്ങളായ ജെയിംസ് പൗവ്വത്ത്, ഷിബു വർഗ്ഗീസ് ലിനു ജെയിംസ് വൈ യ്പ്പേൽ എന്നിവർ മുഖ്യ നേതൃത്വം വഹിച്ചു. ഡി ജെയോടു കൂടി ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.