മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ട് വീട്ടിനുള്ളില്‍ അടച്ചിട്ട് കഴിയുന്ന പ്രവണത വര്‍ധിച്ചുവരുന്ന ദക്ഷിണ കൊറിയയില്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍.ഒമ്ബതിനും 24നുമിടയില്‍ പ്രായക്കാരായ, വീട്ടിനുള്ളില്‍ അടച്ചിട്ടുകഴിയുന്നവര് പഠനത്തിനും മറ്റുമായി പുറത്തിറങ്ങിയാല്‍ പ്രതിമാസം ആറര ലക്ഷം വോന്‍ (ഏകദേശം 40,000 രൂപ) വീതം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം.കോവിഡിനു ശേഷം രാജ്യത്ത് ഉള്‍വലിയുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. തൊഴില്‍ മേഖലയില്‍ എത്തിപ്പെടുന്നവരുടെ സംഖ്യയും വന്‍തോതില്‍ കുറഞ്ഞുവരുന്നുണ്ട്.
രാജ്യത്തെ ജനസംഖ്യയില്‍ 19നും 39നുമിടയിലുള്ളവരില്‍ മൂന്നു ശതമാനത്തോളം പേര് ഒറ്റപ്പെട്ട് ഏകാകികളായി കഴിയുന്നവരാണെന്നാണ് കണക്ക്- ഏകദേശം മൂന്നര ലക്ഷം പേര്. സാമൂഹിക അരക്ഷിതാവസ്ഥ, മാനസിക സമ്മര്‍ദം, സാമ്ബത്തിക പ്രശ്നങ്ങള്‍ എന്നിവ കാരണമാകുന്നതായി കൊറിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് സോഷ്യല്‍ അഫയേഴ്സ് പറയുന്നു.ജനസംഖ്യയില്‍ വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ മുന്നിലാണ് ദക്ഷിണ കൊറിയ. കുട്ടികളുടെ ജനസംഖ്യ പ്രാതിനിധ്യം കുറഞ്ഞുവരുന്നതും ഭീഷണിയാണ്. ജനന നിരക്ക് ഉയര്‍ത്താനുള്ള ബോധവത്കരണത്തിനും മറ്റു നടപടികള്‍ക്കുമായി ഇതിനകം 20,000 കോടി ഡോളര്‍ സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.
ഒരു സ്ത്രീക്ക് പിറക്കുന്ന കുഞ്ഞിന്റെ ശരാശരി കഴിഞ്ഞ വര്‍ഷം 0.78 ശതമാനമായി താണിരുന്നു. ലോകത്ത് ഒന്നിനും താഴെ ജനനനിരക്കുള്ള ഏക രാജ്യമാണ് നിലവില്‍ ദക്ഷിണ കൊറിയ. കുട്ടികളെ വളര്‍ത്താനുള്ള ചെലവുള്‍പ്പെടെ ഏറെ കൂടുതലായതാണ് പലരെയും പിന്തിരിപ്പിക്കുന്നത്.