അഡലൈഡ്: സൗത്ത് അഡലൈഡ് മലയാളി കമ്മ്യൂണിറ്റിയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ് 28-10-2024 ന് ക്ലോവേലി പാർക്കിലുള്ള, കോസ്ഗ്രേവ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് റെജി ജോസഫ് മീറ്റിങ്ങിൽ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് സെക്രട്ടറി ബിനിറ്റ് ടോം വാർഷിക റിപ്പോർട്ടും, ട്രഷറർ രഞ്ജിത്ത് മാത്യു വാർഷിക കണക്കുകളും അവതരിപ്പിച്ചു.
2024 -2026 വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു. സന്തോഷ് ചാക്കോ ആയിരുന്നു പ്രിസൈഡിങ് ഓഫീസർ.
ഷിജു സെബാസ്റ്റ്യൻ – പ്രസിഡന്റ്, മാഫി ഫ്രാൻസിസ് വൈസ് പ്രസിഡന്റ്, സുജിത്ത് കുമാർ സോമൻ – സെക്രട്ടറി, സിജോ ജോയി – ജോയിന്റ് സെക്രട്ടറി, മനു മാനുവേൽ മറ്റം – ട്രഷറർ, രജീഷ് പത്മനാഭൻ – എക്സിക്യൂട്ടീവ് അംഗം, അനുപമ ടോം താന്നിക്കൻ – എക്സിക്യൂട്ടീവ് അംഗം, ജീവൻ ജോസ് – സ്പോർട്സ് കോർഡിനേറ്റർ, അൽജോ ജോർജ് – പ്രോഗ്രാം കോർഡിനേറ്റർ, കൂടാതെ അജു ജോണും , ഡിജോ ജോൺസണും ഓഡിറ്റേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജോയിന്റ് സെക്രട്ടറി പ്രതീഷ് ഗ്രിഗറി യുടെ നന്ദി പ്രമേയത്തോടുകൂടി യോഗം അവസാനിച്ചു.