ട്വിൻ ഫ്രെയിംസ് മീഡിയയുടെ ബാനറിൽ ആസ്ട്രേലിയയിലെ
അഡ്ലെയിഡിൽ പൂർണ്ണമായും ചിത്രീകരിച്ച വാവാവുറങ്ങാനായ് എന്നതാരാട്ട് പാട്ട് ട്വിൻ ഫ്രെയിംസ് മീഡിയായുടെ യൂടൂബ് ചാനലിൽ സെപ്റ്റംബർ 16-നു റിലീസ് ചെയ്തു. പാട്ടിനു വരികൾ എഴുതിയിരിക്കുന്നത് അനുഗ്രഹീത കലാകാരൻ അനിഷ് നായർ, സംഗീതം നൽകിയിരിക്കുന്നത് പ്രതിഭാധനനായ യുവ സംഗീത സംവിധായകൻ നിഖിൽ മോഹൻ, ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായിക ദീപ്തി ദാസ്.
അനിഷ് നായർ തന്നെ ക്യാമറയും, സംവിധാനവും, എഡിറ്റിംങ്ങും നിർവ്വഹിച്ചിരിക്കുന്ന ഈ പാട്ടിൽ അഡ്ലെയിഡിലെ തന്നെ അഭിനേതാക്കളായ സൗമ്യ ദിലീപ്, മാസ്റ്റർ ഏതൻ ജേക്കബ് പെരുമാൾ, ദീന സജു, അശോകൻ ശങ്കർ, ഇസ്സാ, ജോസഫ് ജോയ്, സഞ്ജന ജോഷി എന്നിവർ അഭിനിയിച്ചിരിക്കുന്നൂ.
അസ്സോസിയേറ്റ് ഡയറക്ടർ അജു ജോൺ, പോസ്റ്റർ ബിജു, സ്കെച്ച് മനേഷ് നാരായണൻ, ഏരിയൽ ഫോട്ടോഗ്രാഫി റഫീക്ക് അഹമ്മദ്, പ്രോഡ്ക്ഷൻ മാനേജർ കാർത്തിക താന്നിക്കൻ, ഫ്ലൂട്ട് നിഖിൽ റാം, മിക്സിംങ്ങ് മാസ്റ്ററിംങ്ങ് അർജ്ജുൻ ബി നായർ, റെക്കോർഡിംങ്ങ് എഞ്ചിനീയർ അജയ് ജോയ് @ അമല മീഡിയ ഹൗസ്, മ്യൂസിക്ക് കോർഡിനേറ്റേഴ്സ് ഭ്യാഗ്യരാജ്, മാർട്ടിൻ മത്തായി.
Lyrics, DOP, Editing & Direction : Anish Nair
Music : Nikhil Mohan
Singer: Deepthi Das
Production: Twin Frames Media
Our Mega Sponsor: Shibu Paulose – IDEAL LOANZ