ഓസ്ട്രേലിയ : സ്കൈ വേൾഡ് ട്രാവൽസിന്റെ പേരുപയോഗിച്ച് തട്ടിപ്പ് സംഘങ്ങൾ ഉപയോക്താക്കളെ ബന്ധപ്പെടുന്നതായി സ്കൈ വേൾഡ് ഗ്രൂപ്പ് വ്യക്തമാക്കി.
SKYWORLD ട്രാവൽസിന്റെ പേരിൽ വ്യാജ ബിസിനസ്സ് അക്കൗണ്ട് ഉണ്ടാക്കുകയും , ക്ലയന്റുകളെ ഫോൺ ചെയ്യുകയും ഫ്ലൈറ്റ് ടിക്കറ്റുകൾക്കുള്ള ബില്ലുകൾ അയയ്ക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതായും, ദയവായി ഇതിന് ഇരയാകരുതെന്നും സ്കൈ വേൾഡ് മാനേജ്മെന്റ് അറിയിച്ചു. തങ്ങളുടെ എബിഎൻ നമ്പറും വിലാസവും വരെ തട്ടിപ്പുകാർ ഉപയോഗിക്കുന്നതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി . ആയതിനാൽ ക്ലയന്റുകൾ തങ്ങളെ ബന്ധപ്പെടുകയും ടിക്കറ്റിനായി അഭ്യർത്ഥിക്കുകയും ചെയ്യാത്ത പക്ഷം, ടിക്കറ്റ് മേളകളെക്കുറിച്ച് അവരെ അറിയിക്കാൻ സ്കൈ വേൾഡിന്റെ ക്രൂ ആരെയും വിളിക്കില്ലെന്നും കൂടാതെ ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾക്ക് SKYWORLD ബാധ്യസ്ഥനായിരിക്കില്ലെന്നും സ്കൈ വേൾഡ് ട്രാവൽസ് അറിയിച്ചു.