പെർത്തിലെ വിൽസണിൽ താമസിക്കുന്ന സൈമണിൻ്റെ മാതാവ് ത്രേസ്യാമ്മ ജോസഫ് 97-ാം വയസ്സിൽ നിര്യാതയായി.
2009-ൽ പെർത്തിലേക്ക് കുടിയേറിയ സൈമൺ പരേതയുടെ 12 മക്കളിൽ ഏറ്റവും ഇളയ മകനാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്ക് അടുത്ത് കൂവപ്പള്ളിയിലെ പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് പരേത.
ഏഴ് ആൺമക്കളും അഞ്ച് പെൺമക്കളും 60 പേരക്കുട്ടികളും അടങ്ങുന്ന വലിയൊരു കുടുംബ ബന്ധം സുദൃഢമായി കാത്തുസൂക്ഷിക്കുന്നതിൽ ചക്കാലക്കൽ ഫാമിലിക്ക് എന്നും കരുത്തു പകർന്ന മാർഗദർശിയായിരുന്നു അമ്മച്ചിയെന്ന് മക്കളും മരുമക്കളും പറഞ്ഞു .
വിവിധ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നവരാണ് പരേതയുടെ മക്കളെന്ന് ബന്ധുക്കൾ അറിയിച്ചു.
2009 മുതൽ വിൽസണിൽ സ്ഥിരതാമസമാക്കിയ സൈമൺ, ഭാര്യ ജെസ്സി (രജിസ്റ്റേർഡ് നേഴ്സ് – ഫിയോണ സ്റ്റാൻലി ഹോസ്പിറ്റൽ) മക്കളായ മിലിയ (മെക്കാനിൽ എൻജിനീയർ) ജോസഫ് (കർട്ടൺ യൂണിവേഴ്സിറ്റി) എന്നിവരടങ്ങുന്ന കുടുംബം മാതാവിന്റെ
സംസ്കാര ശുശ്രൂഷകൾക്കായി നാട്ടിലെത്തി .
സെപ്റ്റംബർ 24 -ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 ന് കൂവപ്പള്ളി സെൻറ് ജോസഫ് ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ ചെയ്യുകയും തുടർന്ന് സംസ്കാരം നടത്തുകയും ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു.