ജൊഹന്നാസ്ബര്‍ഗ് ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ചരിത്ര തീരുമാനവുമായി ദക്ഷിണാഫ്രിക്ക. ഇംഗ്ലീഷ്, ഇസിസുലു, ആഫ്രിക്കൻസ് എന്നിവയ്ക്കൊപ്പം പന്ത്രണ്ടാമത്തെ ഔദ്യോഗിക ഭാഷയായാണ് ആംഗ്യഭാഷയെയും ഉള്‍പ്പെടുത്തുക.
പ്രസിഡന്റ് സിറില്‍ റമാഫോസ കഴിഞ്ഞമാസം ഇത് സംബന്ധിച്ച നിയമത്തില്‍ ഒപ്പുവച്ചു. 41 രാജ്യങ്ങളിലാണ് ആംഗ്യഭാഷ ഔദ്യോഗിക ഭാഷയായുള്ളത്. ആഫ്രിക്കയില്‍ കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ. അവിടേക്കാണ് ദക്ഷിണാഫ്രിക്ക കൂടി ചുവടുവയ്ക്കുന്നത്.