ഓസ്ട്രേലിയ : മോഹൻലാൽ ശ്രീനിവാസൻ കോംബോയിലെ പ്രശസ്ത ഡയലോഗിൽ പറയുന്നതുപോലെ, സാധനം കയ്യിലുണ്ടോ… അതേ വൗച്ചർ കയ്യിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്കാണോ യാത്ര, എങ്കിൽ ഫ്ലൈ വേൾഡ് മാത്രം മതി മനസ്സിൽ. കാരണം എന്താണെന്നല്ലേ, ആഗോളതലത്തിൽ 200,000 ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കിയതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി കൊച്ചിയിലെ സിയാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുമായി സഹകരിച്ച് ഫ്ലൈ വേൾഡിൽ നിന്നും ബുക്ക് ചെയ്യുന്ന യോഗ്യതയുള്ള ഓരോ എയർലൈൻ ടിക്കറ്റിനും ₹500 രൂപയുടെ ഷോപ്പിംഗ് വൗച്ചറാണ് സമ്മാനമായി നൽകുന്നത് .
ബുക്കിംഗ് കാലയളവ്:
19 നവംബർ 2024 – 31 ജനുവരി 2025
(നിബന്ധനകൾ ബാധകം)
യോഗ്യതയുള്ള എയർലൈനുകൾ:
✔️ സിംഗപ്പൂർ എയർലൈൻസ്
✔️ മലേഷ്യ എയർലൈൻസ്
✔️ തായ് എയർവേസ്
✔️ ശ്രീലങ്കൻ എയർലൈൻസ്
ക്രിസ്മസ് ആഘോഷങ്ങൾക്കും മറ്റുമായി നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുന്നവർ അധികം വൈകാതെ തങ്ങളുടെ ടിക്കറ്റുകൾ ഫ്ലൈ വേൾഡിലൂടെ ബുക്ക് ചെയ്ത് ആഘോഷത്തിന്റെ ഭാഗമാകണമെന്ന് ഫ്ലൈ വേൾഡ് ഭാരവാഹികൾ
അറിയിച്ചു. ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകിവരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പ്
ഓസ്ട്രേലിയ, ഇന്ത്യ, യുകെ, ദുബായ്, അബുദാബി, കുവൈറ്റ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.