സിഡ്നി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടക്കാറുള്ള ശോഭായാത്രക്ക് ഓസ്ട്രേലിയൻ തലസ്ഥാനമായ മെല്‍ബണ്‍ ഒരുങ്ങുന്നു.
ഇന്ന് വൈകിട്ട് 3 .30ന് മെല്‍ബണിലെ പ്രശസ്തമായ ശിവ വിഷ്ണു ക്ഷേത്രത്തിലാണ് ശോഭായാത്ര നടക്കുന്നത്. ശോഭായാത്രയുടെ ഒരുക്കല്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
100 ല്‍ അധികം കുട്ടികള്‍ കൃഷ്ണ-രാധ വേഷങ്ങള്‍ അണിഞ്ഞ് ശോഭായാത്രയില്‍ ഭാഗമാകും. താല മേന്തിയെ അമ്മമാരും മുത്തുക്കുടയും ചെണ്ട മേളവും ഭജനസംഘങ്ങളും ശോഭായാത്രക്ക് മിഴിവേകും. ശോഭായാത്രയില്‍ എല്ലാ സനാതന ധര്‍മ്മ വിശ്വാസികളും പങ്കെടുക്കണമെന്ന് ആഘോഷ സമിതി ഭാരവാഹികളായ റെജികുമാര്‍ ,അഭിനേഷ്,സുകു,വിവേക്,രാകേഷ്,വിനീത്,തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.