റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ശിഫയിലെ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശിഫ യൂണിറ്റ് ആക്റ്റിംഗ് പ്രസിഡന്റ് ഷൌക്കത്ത് പലേമാട് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷുക്കൂർ മൂത്തേടം അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര, ജില്ലാ പ്രസിഡന്റ് അമീർ പട്ടണത്ത്, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ അലി ആലുവ, കെഎംസിസി പ്രധിനിധികളായ ഉമ്മർ അമ്മാനത്ത്,ഇബ്രാഹിം ദേശാമംഗലം ശിഫ മലയാളി സമാജം പ്രസിഡന്റ് സാബുപത്തടി , ജില്ലാ ഭാരവാഹികളായ ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, യൂണിറ്റ് ഭാരവാഹി ബൈജു വഴിക്കടവ് ,എന്നിവർ എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ എളിമയും നെഹ്റുവിന്റ കൂർമ്മ ബുദ്ധിയും ഖലീഫ ഉമ്മറിന്റെ ഭരണ നൈപു ണ്യവും ഒത്തു ചേർന്ന ഒരു മനുഷ്യ സ്നേഹിയെ ആണ് മലയാളകരക്ക് നഷ്ടപ്പെട്ടത് എന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. ജില്ലാ സെക്രട്ടറി ഷാനവാസ് ഒതായി സ്വാഗതവും കണ്ണൻ പാലക്കാട് നന്ദിയും പറഞ്ഞു.