റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : റിയാദ് ഷിഫ മലയാളി സമാജം പുണ്യമാസത്തിലെ ഇഫ്താർ സ്നേഹ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷിഫാ സനയിലെ വർക്ഷോപ് തൊഴിലാളികളായ ആയിരത്തിൽ പരം ആളുകളാണ് സ്നേഹ സംഗമത്തിൽഎത്തി ചേർന്നത്. ബെല്ലൗർ ഐസ് കമ്പനിയിലും മറ്റു രണ്ടു വർക്ഷോപ്പുകളിലുമായാണ് സ്നേഹ സംഗമം നടന്നത്. സ്വന്തമായി സമാജം പ്രവർത്തകർ തയ്യാറാക്കിയ ഇഫ്താർ വിഭവങ്ങൾ ആണ് വിതരണം ചെയ്തത്. പ്രസിഡന്റ് സാബു പത്തടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പരിപാടി മാധ്യമപ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം ഉൽഘാടനം ചെയ്തു. സെക്രട്ടറി പ്രകാശ് ബാബുവടകര സ്വാഗതം പറഞ്ഞു.
കൺവീനർമാരായ അശോകൻ ചാത്തന്നൂർ, ഫിറോസ് പോത്തൻകോട്, മോഹനൻ കരുവാറ്റ,അലി ഷോർണ്ണൂർ, സന്തോഷ് തിരുവല്ല, ബിജു മടത്തറ എന്നിവരും, മുജീബ് കായംകുളം റമദാൻ സന്ദേശവും നടത്തി. ജീവ കാരുണ്യ പ്രവർത്തകരായ. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, വാഹിദ്, അലക്സ് കൊട്ടാരക്കര, ഷാരോൺ ഷെരീഫ്, അഖിനാസ്, ജോൺസൻ, ഷിബു ഉസ്മാൻ, നിസാർ പള്ളികശേരി,നിസാർ, റിസാൽ , ഷാജഹാൻ, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ, നാസർ ലൈസ്, ബിനു തോമസ്. ഡോമനിക് , സലാം പെരുമ്പാവൂർ, അബ്ദുൾ സലീം , എന്നിവർ സ്നേഹ സംഗമത്തിൽ ആശസകൾ അർപ്പിച്ചു. രക്ഷധികാരികൾ ആയ മുരളി അരീക്കോട്, മധു വർക്കല .ദിലീപ് പൊൻകുന്നം,സൂരജ് ചാത്തന്നൂർ,ഹനീഫ കൂട്ടായി ,രജീഷ് ആറളം ,ബിജു സി എസ് ,സജീർ ,ഉമ്മർ പട്ടാമ്പി,സലീഷ് ,റഹീം പറക്കോട്,ഹനീഫ മലപ്പുറം,അഫ്സൽ, ബിനീഷ്,ഹംസ മക്കാ സ്റ്റോർ എന്നിവർ നേതൃത്വം നൽകി വർഗീസ് ആളുക്കാരൻ നന്ദി പറഞ്ഞു.