റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഷിഫ മലയാളി സമാജം കഴിഞ്ഞ 16 വർഷമായി നടത്തിവരാറുള്ള കേരളോത്സവം ഈ വർഷംഒഴിവാക്കിക്കൊണ്ട്ആ തുക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിനിയോഗിക്കുന്നു കഴിഞ്ഞമാസം നൽകിയത് രണ്ട് ലക്ഷം രൂപയുടെ സഹായം
റിയാദ്,കഴിഞ്ഞ 30 വർഷമായി പെയിൻറിംഗ് തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന മണി ആറ്റിങ്ങൽ നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ചത് മൂലം ജോലിക്ക് പോകാൻ പോലും കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു. ഒരു വർഷം മുൻപ് പിടിച്ചു പറിക്കാരുടെ ആക്രമണത്തിൽ ഇരയാവുകയും ആക്രമികൾ അദ്ദേഹത്തെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു ഇതിനിടയിൽ സാധനം വാങ്ങുന്നതിനായി കടയിൽ പോകവേ വാഹനമിടിച്ച് പരിക്കു പറ്റുക കൂടി ചെയ്തതോടെ അദ്ദേഹത്തിന് എഴുന്നേറ്റു നടക്കുവാൻ കൂടി കഴിയാത്ത അവസ്ഥയായി കഴിഞ്ഞ ആറ് വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന മണിക്ക് ശാരീരിക വൈകല്യമുള്ള മകൻറെയും ഹൃദ്രോഗിയായ ഭാര്യയുടെയുംചികിത്സക്കായി മാസംതോറും വലിയൊരു തുക ആവശ്യമായിരുന്നു പണ്ടപ്പോഴോ ഒരുമാസത്തേക്ക് സ്വന്തം പേരിൽ എടുത്തിരുന്ന വൈഫൈ കണക്ഷൻ മാസങ്ങൾക്ക് ശേഷം ഇഖാമ പുതുക്കുന്നതിനായി ശ്രമിക്കുമ്പോൾ 1500 റിയാൽ ബില്ലടക്കേണ്ടി വന്നത്ഉൾപ്പെടെ വളരെ പ്രയാസത്തിൽ ആയിരുന്നു ഇദ്ദേഹം മണിയുടെ അവസ്ഥ മനസ്സിലാക്കി ഷിഫ മലയാളി സമാജം പ്രസിഡണ്ട് സാബു പത്തടിയും മറ്റു ഭാരവാഹികളും അദ്ദേഹത്തിൻറെ .സ്പോൺസറെ കണ്ടു എക്സിറ്റ് അടിച്ചു വാങ്ങി,സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മണിക്ക് ഷിഫ മലയാളി സമാജം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും 57 വയസ്സുകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്ക് നൽകി വരാറുള്ള പെൻഷനും അനുവദിച്ചു കമ്മിറ്റി അംഗങ്ങൾ നൽകിയ 75,000 രൂപ ഉൾപ്പെടെ ഒന്നര ലക്ഷം രൂപയാണ് മണിക്ക് സഹായമായി നൽകിയത് തുടർ ചികിത്സക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങി .കഴിഞ്ഞ മാസം കാലുകൾക്ക്ഷുഗർ ബാധിച്ച് ചികിത്സ തേടി നാട്ടിലേക്ക് മടങ്ങിയ സജ്ജീവനുനൽകിയ അമ്പതിനായിരം രൂപ ഉൾപ്പെടെ 2 ലക്ഷം രൂപയുടെ സഹായമാണ് ഷിഫ മലയാളി സമാജം നൽകിയത് മണിയുടെ ചികിത്സാസഹായം ജോയിൻ സെക്രട്ടറി ബിജു മടത്തറ കൈമാറി സജീവൻ ഉള്ള സഹായം സന്തോഷ് തിരുവല്ലയും നൽകിചടങ്ങിൽ പ്രസിഡണ്ട് സാബു ,സെക്രട്ടറി പ്രകാശ് ബാബു വടകര,രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ,മധു വർക്കല,ഹനീഫ കൂട്ടായി ,സൂരജ്ചാത്തന്നൂർ,ഷജീർ ,ബിനീഷ്,ബിജു സി എസ് ,സന്തോഷ് തിരുവല്ല,സലീഷ് കൊടുങ്ങല്ലൂർ,ദിലീപ് പൊൻകുന്നം എന്നിവർ പങ്കെടുത്തു.