ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യുക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുമായി ടെലിഫോണില്‍ സംസാരിച്ചു.
റഷ്യ – യുക്രൈനില്‍ യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ സംഭാഷണമാണിത്. റഷ്യയുടെ സുപ്രധാന നയതന്ത്രപങ്കാളിയാണ് ചൈന.
ഷി ജിന്‍പിങ്ങുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയെന്ന് പിന്നീട് സെലന്‍സ്കി ട്വിറ്ററില്‍ കുറച്ചു.
ചര്‍ച്ച മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയെന്ന് ജിന്‍പിങ് സെലന്‍സ്കിയോട് പറഞ്ഞതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന് യുദ്ധത്തില്‍ തങ്ങള്‍ക്ക് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ചൈന വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ ചൈന ഫെബ്രുവരിയില്‍ 12 ഇന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു.
ഈ ഫോണ്‍ സംഭാഷണവും ചൈനയിലെ യുക്രൈന് സ്ഥാനപതിയുടെ നിയമനവും ഉഭയകക്ഷിബന്ധത്തിന് ഉത്തേജനമാകുമെന്നും സെലന്‍സ്കി പറഞ്ഞു. മാത്രമല്ല ചൈനയുടെ നയതന്ത്രപ്രതിനിധി യുക്രൈനും മറ്റു രാജ്യങ്ങളും സന്ദര്‍ശിക്കുമെന്ന് ഷി സെലെന്‍സ്കിക്ക് ഉറപ്പുകൊടുത്തു.