കെയ്റോ : ഈജിപ്റ്റില്‍ ചെങ്കടല്‍ തീരത്തുള്ള റിസോര്‍ട്ടിന് സമീപം കടലില്‍ നിന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ റഷ്യൻ പൗരന് ദാരുണാന്ത്യം.
പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഗര്ഘാട നഗരത്തിലെ ഡ്രീം ബീച്ചിലായിരുന്നു സംഭവം. 20നും 25നും ഇടയില്‍ പ്രായമുള്ള യുവാവിനെ സ്രാവ് കടിച്ചെടുത്തുകൊണ്ട് വെള്ളത്തിനടിയിലേക്ക് മുങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ടൈഗര്‍ ഷാര്കാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികള്‍ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മേഖലയില്‍ രണ്ട് ദിവസത്തേക്ക് നീന്തല്‍ നിരോധിച്ചു. 2022 ജൂലായില്‍ ഇതേ മേഖലയില്‍ രണ്ട് സ്ത്രീകള്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.