പഠാനിലൂടെ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തതിന് ശേഷം പുതിയ ചിത്രം ജവാനിലൂടെ മറ്റൊരു ബോക്സോഫീസ് ഭൂകമ്പം തന്നെയാണ് ഷാരൂഖ് പ്രതീക്ഷിക്കുന്നത്. ഇതിന് തുടക്കം എന്ന നിലയില്‍ തിങ്കളാഴ്ച ഷാരൂഖിന്റെ ഏറെ കാത്തിരുന്ന ജവാൻ പ്രിവ്യൂ ലോഞ്ച് ചെയ്തിരുന്നു. ആക്ഷന്‍ പാക്ക്ഡ് വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി കഴിഞ്ഞു. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയമണി ഇങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദീപിക പദുക്കോണിന്റെ സ്പെഷ്യൽ അപ്പിയറൻസും ചിത്രത്തിലുണ്ട്. എന്നാൽ ഈ പ്രിവ്യൂവില്‍ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ഷാരൂഖിന്റെ മൊട്ടത്തല ലുക്കാണ്.
ഇത്രയും കാലത്തെ സിനിമ കരിയറില്‍ ഷാരൂഖ് ഖാൻ മൊട്ടത്തലയിൽ അഭിനയിക്കുന്നത് ഇത് ആദ്യമായണ്. പ്രിവ്യൂവിന്റെ അവസാനം പഴയ ഹിന്ദി ഗാനത്തിന് ഷാരൂഖ് ചുവടുവയ്ക്കുന്നത് ഒരു പ്രധാന ഹൈലൈറ്റാണ്. എന്തായാലും ഈ പ്രിവ്യൂവിന് കൈയ്യടി ലഭിക്കുമ്പോഴും ഷാരൂഖിന്റെ മൊട്ടലുക്കിന് ഏറെ ട്രോളും ലഭിക്കുന്നുണ്ട.
പ്രധാനമായും ഷാരൂഖിന്റെ ഡാൻസ് വീഡിയോ മറ്റ് ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇറക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചമക് ചല്ലോ എന്ന ഗാനം പശ്ചാത്തലത്തിൽ ഇട്ട് ഇറക്കിയ വീഡിയോയാണ് ഏറെ വൈറല്‍. ഇത് സ്റ്റെപ്പിന് ചേരുന്നുണ്ട് എന്നതാണ് രസകരം.