ദില്ലി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ദില്ലി ജന്തർ മന്തറിൽ രാപ്പകൽ സമരം തുടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ പരാതി നൽകിയിട്ട് രണ്ടുദിവസമായിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. നീതി ലഭിക്കും വരെ ജന്തർ മന്തറിൽ തുടരുമെന്നും താരങ്ങൾ വ്യക്തമാക്കി.
കൈസർഗഞ്ച് എംപിയും മുതിർന്ന ബിജെപി നേതാവുമായ ബ്രിജ് ഭൂഷൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ദില്ലി കൊനാട് പ്ലേസ് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 7 കായിക താരങ്ങളാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പോലീസ് പക്ഷേ ഇതുവരെ എഫ്ഐആർ രേഖപ്പെടുത്തിയില്ല. പരാതികൾ അറിയിക്കാൻ കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചില്ലെങ്കിലും അതിനും സമയം അനുവദിച്ചു കിട്ടിയില്ല. ഇതോടെയാണ് താരങ്ങൾ വീണ്ടും പരസ്യ പ്രതിഷേധത്തിനായി ജന്തർ മന്തറിലെത്തിയത്. കഴിഞ്ഞ ജനുവരി 18 നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണമുയർത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണം ഇയാളെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യങ്ങൾ ആയിരുന്നു അന്ന് ഉയർത്തിയത്. മൂന്നുദിവസം നീണ്ടു നിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. മേരി കോം അധ്യക്ഷയായ ആ രംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും എന്ന് അറിയിച്ച സമിതി രണ്ടര മാസം പൂർത്തിയായ ശേഷവും അന്വേഷണ സംബന്ധിച്ച് യാതൊരു വിവരവും താരങ്ങൾക്ക് നൽകിയില്ല. ഇതും ഞങ്ങൾക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.