എറണാകുളം: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇര അതിജീവിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.മകളുടെ പരാതിയിൽ പിതാവിനെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പ്രായപൂർത്തിയാകാത്ത മകളുന്നയിച്ച പരാതി ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചു.സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് മകൾ, പിതാവ് പീഡിപ്പിച്ചത് വെളിപെടുത്തിയത്.മകളുടെയും അമ്മയുടെയും മൊഴി കളവാണെന്നായിരുന്നു പ്രതിയുടെ വാദം.ആരോപണം ഗുരുതരമായതിനാൽ വിചാരണ നേരിടണെന്ന് കോടതി നിര്‍ദേശിച്ചു