മെൽബൺ: ഓസ്ട്രേലിയയിൽ, മെൽബണിൽ നിന്ന്,പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ സേതുനാഥ് പ്രഭാകറിന്റ രണ്ടാമത്തെ നോവൽ ആയ, ‘ പേര് ശ്രീരാമൻ ‘ പുറത്തിറങ്ങിയിരിക്കുന്നു. കേരളത്തിൽ നിന്ന് ഗുജറാത്തിലേക്ക് വികസിക്കുന്ന നോവലിൽ, ഹിന്ദു സ്വത്വരാഷ്ട്രീയത്തിന്റെ പൊള്ളയായ യാഥാർഥ്യവും, മതരാഷ്ട്രീയ പ്രേരിതമായ കലാപങ്ങളും ഗൂഢമായി ചേർത്ത് വച്ചിരിക്കുന്നു.
കലയുടെയും അടക്കി വച്ച ജീവിത വഴികളിലൂടെ വികസിക്കുന്ന പ്രണയത്തിന്റെയും ആന്തരിക സംഘർഷങ്ങൾ, അതിന്റെ അനിവാര്യമെന്നോണമുള്ള ദുരന്തത്തിലേക്ക് നടന്നു വീഴുന്ന ശ്രീരാമനും ജാനകിയും. രണ്ടു പേർ തമ്മിലുള്ള പ്രണയം, അവർ മാത്രം തമ്മിലല്ലാതെയായിരിക്കുകയും; കാലത്തിന്റെയും സ്ഥലത്തിന്റെയും സാമൂഹിക/ രാഷ്ട്രീയമായി തീരുകയും ചെയ്യുന്ന കാഴ്ചയും നോവലിൽ നിന്ന് കണ്ടെടുക്കാം.
ഇൻസൈറ്റ് പബ്ലിക്ക ആണ് പ്രസാധകർ. ഈ പുസ്തകം Amazon, Flipkart, insight publica website എന്നിവിടങ്ങളിൽ ലഭ്യമാണ്.