ഓസ്ട്രേലിയ : കരാട്ടെയോടുള്ള അഭിനിവേശം ഒരു കരിയറായി മാറ്റുവാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ മാത്രമല്ല നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനോ, പ്രൊഫഷണൽ ഇൻസ്ട്രക്ടറാകാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ എങ്കിലിനി സമയം വൈകിക്കാതെ സെൻസെയ് സാബു മത്തായി നയിക്കുന്ന ലോകോത്തര ഇൻസ്ട്രക്ടർ പരിശീലന പരിപാടിയിൽ പങ്കു ചേരുക.
കരാട്ടെ ഒരു ആയോധന കലയും നിരായുധമായ പോരാട്ടവും സ്വയം പ്രതിരോധ സംവിധാനവുമാണ്. കരാട്ടെ പഠിയ്ക്കാൻ പ്രായപരിധിയില്ലെന്നാണ് പൊതുവിൽ പറയപ്പെടുന്നത് .സാധിക്കുമെന്ന് നിങ്ങൾക്കുറപ്പുണ്ടെങ്കിൽ പ്രായമൊരു മാനദണ്ഡമേയല്ല. തുടക്കകാർക്കും, കരാട്ടെ അഭ്യസിക്കുന്നവർക്കും ഒരുപോലെ പരിശീലന പരിപാടിയിൽ ചേരാവുന്നതാണ്. ഇൻസ്‌ട്രക്ടർ പരിശീലന കോഴ്സ് പ്രധാനമായും മുതിർന്നവരെ ഉദ്ദേശിച്ചാണുള്ളത്.
ഓസ്ട്രേലിയയും ഇന്ത്യയും കേന്ദ്രീകരിച്ച് നടത്തുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷനോടുകൂടിയ പ്രോഗ്രാമാണിത്. ഓൺലൈനായും നേരിട്ടും പരിശീലന ക്ലാസുകൾ നടത്തുന്നതാണ്.
“എല്ലായ്പ്പോഴും മികവിനായി പരിശ്രമിക്കുക” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, കലയെ അതിന്റെ ശുദ്ധമായ രൂപത്തിൽ പഠിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഇതിനായി ഞങ്ങളുമായി അഫിലിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങളോടൊപ്പം ചേരാമെന്ന് സാബു മത്തായി അറിയിച്ചു.
സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ നൽകുന്നതെന്ന് തൃപ്പൂണിത്തുറ സ്വദേശിയും ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിക്കുന്ന സെൻസെയ് സാബു മത്തായി വ്യക്തമാക്കി. വരും തലമുറ നല്ല കരാട്ടെ പഠിക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് താൻ ഇൻസ്ട്രക്ടർ പരിശീലന കോഴ്സ് എന്ന ഉദ്യമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തന്നോടൊപ്പം വിദഗ്ധരായ മറ്റ് അധ്യാപകരും ഈ പ്രോഗ്രാമുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെൽബണിൽ മുഴുവൻ സമയ കരാട്ടെ പരിശീലകനായി പ്രവർത്തിക്കുന്ന സാബുവിന്റെ കീഴിൽ 150 ലധികം ശിഷ്യഗണങ്ങളാണ് ഉള്ളത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള വിവിധ പ്രായത്തിലുള്ള ശിഷ്യരിലൂടെ ശരിയായ കരാട്ടെ പഠിപ്പിച്ചും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ടെക്‌നിക്കൽ നോളേഡ്ജ് നൽകിയും ഒരു യഥാർത്ഥ അധ്യാപകന്റെ ചുമതല നിറവേറ്റുകയാണ് അദ്ദേഹം.
20 വർഷത്തിലധികം അധ്യാപന പരിചയമുള്ള സാബു മത്തായി 5th Dan Black Belt കരസ്തമാക്കിയിട്ടുണ്ട് . 2010 ൽ ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ, ഇന്റർനാഷണൽ Kata പരിശീലകനും സോക്കെ കെനി മബുനിയുടെ നേരിട്ടുള്ള വിദ്യാർത്ഥിയുമായ സെൻസെയ് കോൺ കാസിസിനെ അദ്ദേഹം കണ്ടുമുട്ടുകയും തുടർന്ന് അദ്ദേഹത്തിന്റെ ശിക്ഷണം സ്വീകരിക്കുകയും ചെയ്തു .2010 നും 2022 നും ഇടയിൽ, 12 വർഷം സാബു മത്തായി സെൻസെയ് കോൺ കാസിസിൽ നിന്ന് പരിശീലനം നേടി.സെൻസെയ് കോൺ കാസിസ് 2022 ൽ കാൻസർ ബാധിച്ച് മരിച്ചുവെങ്കിലും കരാട്ടെ പഠിപ്പിച്ചും പഠിച്ചും സെൻസെയ് സാബു തന്റെ ഉപദേഷ്ടാവിന്റെ ആഗ്രഹമായ യഥാർത്ഥ കരാട്ടെ ലോകമെമ്പാടും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം ഇപ്പോഴും നിറവേറ്റുകയാണ് .
നിലവിലെ Kata ചാമ്പ്യൻ Ryo Kiyuna, Sensei Tsaugo Sakumoto, and the World Champion Sensei Hasegawa brothers
എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള മികച്ച മാസ്റ്റേഴ്സിനൊപ്പം അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്. നിലവിൽ, ലോകത്തിലെ ഏറ്റവും മികച്ച കരാട്ടെ മാസ്റ്റേഴ്സിന്റെ മാർഗനിർദേശപ്രകാരം സെൻസെയ് സാബു തന്റെ പ്രബോധന പാതയിൽ സമർപ്പിതനാണ്.
എല്ലാവരെയും മികച്ചവരാകാൻ പ്രാപ്തരാക്കുന്ന സ്വാഗതാർഹമായ അന്തരീക്ഷമാണ് തങ്ങളുടെ കരാട്ടെ ക്ലാസുകളിലൂടെ വാഗ്ദാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ശ്രീ. സാബു, കരാട്ടെ പഠിക്കാൻ നിങ്ങൾ ഫിറ്റ്നസ് ഉള്ളവരായിരിക്കണമെന്നില്ലെന്നും അല്ലെങ്കിൽ പ്രത്യേക കഴിവുകൾ ഉണ്ടായിരിക്കണമെന്നില്ലെന്നും വ്യക്തമാക്കി. പകരം കരാട്ടെ എന്ന ആയോധന പഠനത്തോടുള്ള സ്നേഹം മാത്രം മതിയെന്നും കൂട്ടിച്ചേർത്തു . വ്യത്യസ്ത ആളുകളുടെ വ്യത്യസ്ത ആവശ്യങ്ങൾ എങ്ങനെ നിറവേറ്റണമെന്ന് അധ്യാപകരായ തങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം അറിയിച്ചു.
കരാട്ടെയ്ക്കുവേണ്ടി ജീവിതം തന്നെ അർപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ കരാട്ടെ ക്ലാസുകൾക്കും മറ്റു അനുബന്ധ കാര്യങ്ങൾക്കുമായി ഓസ്ട്രേലിയയിലെ എല്ലാ അസോസിയേഷനുകൾക്കും ബന്ധപെടാവുന്നതാണ്. അദ്ദേഹം ഓസ്ട്രേലിയയിൽ എവിടെയും വന്ന് ക്‌ളാസുകൾ എടുക്കുന്നതായിരിക്കും . മാത്രമല്ല ഇന്ത്യയിലും ക്ലാസുകൾ അദ്ദേഹം ഓൺലൈൻ വഴിയും പറ്റുന്ന സാഹചര്യങ്ങളിൽ നേരിട്ടെത്തിയും എടുക്കാറുണ്ട്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ക്ലാസ്, സംഘടന, സെമിനാറുകൾ, പരിശീലന ക്യാമ്പുകൾ എന്നിവയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ : +61420 371 459
Youtube chanel : https://youtube.com/@sabukaratelessons?si=idQVQd-3NaSPFY6_