മെൽബൺ:തിരക്കുപിടിച്ച ജീവിത രീതികളിൽ സാർവ്വത്രികമായി കൊണ്ടിരിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി മെൽബണിലെ മലയാളി സമൂഹത്തിന് അവസരമൊരുക്കുകയാണ് വിപഞ്ചിക ഗ്രന്ഥശാല.വിപഞ്ചിക ഗ്രന്ഥശാല മെൽബൺ INC യുടെ പങ്കാളിത്തത്തോടെ വിക്ടോറിയ ഐഎൻസിയിലെ മലയാളി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ശനിയാഴ്ച സീനിയർ സിറ്റിസൺസിനും ,26 ശനിയാഴ്ച ടീനേജേഴ്സിനും പാരൻ്റ്സിനുമായി Mental Awareness സെമിനാറുകൾ സംഘടിപ്പിക്കുന്നു.
വിക്ടോറിയയിലെ പ്രശസ്ത മാനസികാരോഗ്യ വിദ്ഗദ്ധനായ ഡോ.മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രഗല്ഭരായ ഡോക്ടർമാരാണ് ക്ലാസ്സെടുക്കുന്നത്. പരിപാടിയോടനുബന്ധിച്ച് സൈബർ ലോകത്തെ തട്ടിപ്പുകൾ മനസ്സിലാക്കാൻ Digital Safety എന്ന വിഷയത്തിലും ക്ലാസ്സുകൾ ഉണ്ട്.
നാട്ടിൽ നിന്ന് വി സിറ്റിംഗിനായി എത്തിയിട്ടുള്ള രക്ഷിതാക്കൾ ഉൾപ്പടെയുള്ളവർക്ക് പങ്കുചേരാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.
വായിക്കുക, ശുദ്ധീകരിക്കുക, പ്രസരിപ്പിക്കുക എന്നീ ത്രിതത്വത്തിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന
വിപഞ്ചിക ഗ്രന്ഥശാലയുടെ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ ഏവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും സംഘാടകർ വ്യക്തമാക്കി
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0433147235
ഇമെയിൽ: vipanchikagrandhasala@gmail.com
www.vipanchikagrandhasala.com
പുതിയ വിലാസം: 11B ഫുൾട്ടൺ ക്രസൻ്റ്, ബർവുഡ്, VIC 3125