തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ മലയാളി നഴ്സ് അയർലണ്ടിൽ നിര്യാതയായി. സീമാ മാത്യു (45 ) ആണ് മരിച്ചത് . അയർലണ്ടിലെ നീനയിലാണ് അന്ത്യം.
നീന കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിലെ സ്റ്റാഫ് നഴ്സായിരുന്ന സീമ, ഏതാനം നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നീനയിലെ സ്വഭവനത്തിൽ വെച്ചാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച 2 ന് നീനാ സെൻ്റ് മേരിസ് റോസറി ചർച്ചിലാണ് സംസ്ക്കാരം.
തൊടുപുഴ ചിലവ് പുളിന്താനത്ത് ജെയ്സണാണ് ഭർത്താവ്. തൊടുപുഴ കല്ലൂർക്കാട് വട്ടക്കുഴി മാത്യുവിന്റേയും മേരിയുടെയും മകളാണ് . ജെഫിൻ, ജുവൽ, ജെറോം എന്നിവർ മക്കളാണ്.