പാലക്കാട്: വടക്കഞ്ചേരിയിൽ പട്ടാപകൽ വയോധികയുടെ മാല കവർന്നു. ദേശീയ പാതയിലൂടെ പോവുകയായിരുന്ന വയോധികയുടെ മാലയാണ് ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാവ് കവർന്നത്. പന്നിയങ്കര വെള്ളച്ചിയുടെ രണ്ട് പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ഇന്ന് രാവിലെ 7.40 നാണ് സംഭവം. ചാര കളർ സ്കൂട്ടറിൽ വന്നയാളാണ് കവർച്ചക്ക് പിന്നിൽ. വടക്കഞ്ചേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഈ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.