സിഡ്നി: ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ വൂൾവർത്തിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ജോലി വാഗ്ദാനം ചെയ്ത് 5 മലയാളികളിൽ നിന്നും വൻ തുക വെട്ടിച്ചതായി പരാതി. വൂൾവർത്തിൽ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിൽ താമസിക്കുന്ന 5 മലയാളികളുടെ കൈയ്യിൽ നിന്ന് ഏകദേശം 40 ലക്ഷം രൂപയോളം തട്ടിയെടുത്തതായി ആണ് പരാതി. ആൽവിൻ സെബാസ്റ്റ്യൻ, ബേസിൽ, ശക്തിപ്രസാദ്, കൃഷ്ണ ദേവ്, കൃഷ്ണ പ്രസാദ് എന്നിവരാണ് കേരളാ പോലീസിൽ പരാതി നൽകിയത്. വൂൾവർത്തിൻ്റെ ലെറ്റർ പാഡിൽ റെസിപ്റ്റും നൽകിയിട്ടുണ്ട്. അങ്കമാലി കറുകുറ്റി സ്വദേശിയും കോൺട്രാക്ടറുമായ തമ്പിയുടെ മകനായ ലിബിനെതിരെയാണ് യുവാക്കളുടെ പരാതി. സിഡ്നിക്കടുത്ത സെൻട്രൽ കോസ്റ്റിലെ വയോങ്ങിലാണ് ലിബിന്റെ താമസം.