യാംബു: കഷണ്ടിക്കാര്‍ക്കും കുടവയറുകാര്ക്കും മറ്റു പല രോഗങ്ങള്‍ക്കും ‘ഒറ്റമൂലി’യുമായി തട്ടിപ്പിനിറങ്ങിയ സംഘത്തിലെ ചിലര്‍ യാംബുവില്‍ പൊലീസ് പിടിയിലായി.
പൊലീസ് രഹസ്യാന്യോഷണ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. വ്യാജമരുന്ന് വിതരണത്തിന് ഒത്താശ ചെയ്ത, ടൗണിലെ മലയാളി റസ്റ്റോറന്റിന് സമീപത്തുള്ള ഒരു ചെറിയ ഷോപ്പും സീല്‍ ചെയ്തിട്ടുണ്ട്.
മുടി വളരാനും കാഴ്ച ശക്തി തിരിച്ചുകിട്ടാനും പ്രമേഹ രോഗത്തിനും മാത്രമല്ല സാധാരണ അലട്ടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ഒറ്റമൂലി മരുന്നുകളുണ്ടെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം യാംബുവിലും വിലസുന്ന വാര്‍ത്ത ഏപ്രില്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ ഇരകളായ മലയാളികളടക്കം നിരവധി പേര് രംഗത്തുവന്ന് കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. എല്ലാവരും ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. ഇതോടെയാണ് തട്ടിപ്പുകാര്‍ കുടുങ്ങാന്‍ തുടങ്ങിയത്.
സ്ഥിരമായി ഒലിവ് ഓയില്‍ വാങ്ങുന്ന പാക്കിസ്താനി വ്യാജ മരുന്ന് ഉണ്ടാക്കാന്‍ ഇത് ഉപയോഗപ്പെടുത്തുന്നതായി നിരീക്ഷണത്തില്‍ ടൗണിലെ ഒരു കടയില്‍ സെയില്സ്മാന് മനസ്സിലായി. ദിവസം പല തവണ ഓയില്‍ വാങ്ങുന്നതും കാന്വാസിങ്ങിനെന്ന പോലെ ആളുകളുമായി ഇടപഴകുന്നതും കണ്ടപ്പോള്‍ ഇത് ഒറ്റമൂലി തട്ടിപ്പ് തന്നെയാകുമെന്ന് മനസിലായത് വാര്‍ത്ത വായിക്കാനിടയായത് കൊണ്ടാണെന്നും സെയില്‍സ്മാനായ ഇദ്രീസ് തോട്ടത്തില്‍ പറഞ്ഞു.
ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെ വശ്യമായ രീതിയില്‍ സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കുന്ന തട്ടിപ്പു സംഘത്തിെന്റ കെണിയില്‍ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കം പലരും വീണിരുന്നു.
ഇത്തരം ഒറ്റമൂലി തട്ടിപ്പുകാര്‍ നേരത്തെ ദമ്മാമിലും റിയാദിലും അബഹയിലും മറ്റും നടത്തിയിരുന്നതിനെയും വ്യാജന്മാരില് ചിലരെങ്കിലും പൊലീസിെന്റ പിടിയിലായതും പല തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ വായിച്ച ഒട്ടേറെ മലയാളികള്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. തട്ടിപ്പു സംഘത്തിെന്റ വാക്കില്‍ വീണുപോയ പലര്‍ക്കും നേരത്തെ പണം നഷ്ടപ്പെട്ടിരുന്നു.
പൊലീസ് തട്ടിപ്പു സംഘത്തെ വലയിലാക്കിയതും അതിെന്റ പിന്നിലുള്ള ആളുകളെ കുറിച്ച് അന്വേഷണം തുടരുന്നതും ഇത്തരം തട്ടിപ്പുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.