നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല. എഐയുടെ പ്രവർത്തനം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് അദ്ദേഹം സിഎൻബിസിയുടെ ആൻഡ്രു റോസ് സോർകിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ന്യൂസ്ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്. ഓട്ടോ-പൈലറ്റ് എഐ യുഗത്തിൽ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്ക് ആണ് നാമിന്ന് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടെക്നോളജി വിദഗ്ധരുടെ നിയന്ത്രണത്തിൽ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. എഐയെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണയും ഒരു പുതിയ വിനാശകരമായ സാങ്കേതികവിദ്യ ഉയർന്നുവരുമ്പോൾ, തൊഴിൽ വിപണിയിൽ സംഭവിക്കാവുന്ന “ചലനം” ഇവിടെയുമുണ്ടെന്ന് നദെല്ല പറഞ്ഞു. എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.