മെൽബൺ : മെൽബണിലെ ആദ്യകാല പ്രവാസ തലമുറയിൽ , കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ശ്രീ: ശശിധരൻ (68) , കാരം ഡൗൺസിലുള്ള സ്വ വസതിയിൽ നിര്യാതനായി. മലേഷ്യയിൽ ജനിച്ച ഇന്ത്യൻ വംശജയായ ശ്രീമതി . ഗാന്ധിമതിയാണ് ഭാര്യ. അസുഖ ബാധിതനായി കുറച്ച് നാളുകളായി അദ്ദേഹം കിടപ്പിലായിരുന്നു. ഭൗതീക ശരീര പൊതുദർശനവും , സംസ്കാരവും അടുത്ത ആഴ്ചയിൽ നടത്തപ്പെടും. തലശ്ശേരി NTTF – ലെ പൂർവ്വകാല വിദ്യാർത്‌ഥിയായിരുന്ന ശശിധരൻ, ഓസ്‌ട്രേലിയയിലേക്ക് കുടിയേറുകയും ടൂൾ മേക്കറായി ജോലി ചെയ്യുകയും ചെയ്തു. മെൽബണിലെ പൊതുരംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു ശ്രീ. ശശിധരൻ. മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ മുൻകാല ഭാരവാഹിയും ആയിരുന്നു അദ്ദേഹം.
ശ്രീ. ശശിധരന്റെ നിര്യാണത്തിൽ MAV.പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, മുൻകാല സഹപ്രവർത്തകർ, സാമുദായിക നേതാക്കൾ അനുശോചനങ്ങൾ നേർന്നു.തികഞ്ഞ നടനും , സഹൃദയനും മെൽബണിലെ കലാരംഗത്തും, സാമൂഹ്യരംഗത്തും ഏവർക്കും സുപരിചതനുമായിരുന്നുവെന്ന് സുഹൃത്തായ ശ്രീ:മാത്യൂസ് കളപുരക്കൽ ഫേസ്ബുക്കിൽ എഴുതി. ശ്രീ: മാത്യൂസ് സംവിധാനം ചെയ്ത നാടകത്തിൻറെ പൂർവ്വകാല പോസ്റ്റർ ഒപ്പം പങ്ക് വക്കുകയും ചെയ്തു.