വാണിജ്യ ഷിപ്പിങ് കണ്ടെയ്നറിനുള്ളില്‍നിന്ന് 30 ടണ്ണിലേറെ വരുന്ന ഇന്ത്യൻ രക്തചന്ദനത്തടികള്‍ ദുബായ് കസ്റ്റംസ് പിടികൂടി.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.ഗൃഹോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവ നിര്‍മിക്കാനായി കരിഞ്ചന്തയില്‍ വലിയ ആവശ്യകതയാണ് ചന്ദനത്തടികള്ക്കുള്ളത്. കള്ളക്കടത്ത് വഴി കോടികളാണ് തട്ടിപ്പുസംഘത്തിന് ലഭിക്കുക.
ചന്ദനത്തടികളുടെ കയറ്റുമതി ഇന്ത്യ കര്‍ശനമായി നിയന്ത്രിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇത്തരം കള്ളക്കടത്തുസംഘങ്ങളെ പിടികൂടാൻ നിയമം കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍.വ്യാപാര നിയമം ലംഘിച്ച് വന്യജീവികളെയും സസ്യങ്ങളെയും രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയാണ് അധികൃതര്‍ സ്വീകരിക്കുന്നത്.