ബര്‍ലിന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് – അമേരിക്കന്‍ എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് ജര്‍മന്‍ സമാധാന പുരസ്കാരം.
ജര്‍മന്‍ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരമാണ് ലഭിച്ചത്. സാഹിത്യലോകത്തെ സംഭാവനയ്ക്കും നിരന്തരമായ അപകടത്തെ അഭിമുഖീകരിച്ച നിശ്ചയദാര്‍ഢ്യത്തിനും ക്രിയാത്മകയ്ക്കുമാണ് അവാര്‍ഡ്.അദ്ദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ ഒക്ടോബര്‍ 22ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അപകടകരമായ സാഹചര്യങ്ങള്‍ പിന്തുടരുമ്ബോഴും സ്ഥൈര്യം കൈവിടാത്ത മനോഭാവത്തെയാണ് ആദരിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. 2022 ആഗസ്തില്‍ അമേരിക്കയില്‍ വച്ച് പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ റുഷ്ദിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു.എന്നാല്‍ ഈ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം എഴുത്തിലേക്ക് വീണ്ടും മടങ്ങിയെത്തി.