സിഡ്നി :ഹെൽത്ത് സെർവീസ്സ് യൂണിയൻ സിഡ്നിയയിലെ പാർലമെന്റ് ഹൗസ് ന് മുൻപിൽ നടത്തിയ പത്ര സമ്മേളനത്തിൽ ഹെൽത്ത് സെർവീസ്സ് യൂണിയൻ സെക്രട്ടറി ജെറാർഡ് ഹെയ്സ് , കോൺകോർഡ് റീപാട്രിയേഷൻ ജനറൽ ജനറൽ ആശുപത്രിയിലെ പ്രസിഡന്റും ഓസ്ട്രേലിയൻ ഇന്ത്യൻ വംശജനുമായ ഷൈബു ചിറക്കൽ ബാലൻ , റോയൽ പ്രിൻസ് അൽഫേർഡ് ഹോസ്പിറ്റലിലെ പ്രസിഡന്റ് ഡോളി ബോർഗ് മറ്റു യൂണിയൻ ഒഫീഷ്യൽസ് പങ്കെടുത്തു . ന്യൂ സൗത്ത് വെൽസ് സർക്കാർ മുന്നോട്ട് വയ്ച്ച 50%ത്തിൽ നിന്നും 60% ഉർത്തുവാനുള്ള സാലറി പാക്കേജ് സംസ്ഥാനത്തു യൂണിയൻ മെമ്പർമാരുടെ ഓൺലൈൻ വോട്ടിങ്ങിലൂടെ നടത്തിയ സർവേയിൽ 71.7 ശതമാനം പേർ ഓസ്ട്രയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ 100ശതമാനം വേണമെന്നു ആവശ്യപ്പെട്ടു .
മറ്റു സംസ്ഥാനങ്ങളിലേ ആരോഗ്യ മേഖലയിൽ ഉള്ള ജീവനക്കാരെ പോലെ തന്നെ 100ശതമാനം സാലറി പാക്കേജ് വേണമെന്നും ന്യൂ സൗത്ത് വെൽസ് ലേ ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ ഒരു പോലെ കാണണമെന്നും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു ,അല്ലാത്ത പക്ഷം മുൻകാലത്തെ പോലെ ശക്തമായ ജോലി നിരോധനം നടത്തുമെന്നും പറഞ്ഞു .അതെ പോലെ തന്നെ സർക്കാർ മുന്നോട്ട് വയ്ച്ച ശമ്പളവർധവ് 4ശതമാനം എന്നുള്ളത് 46.6ശതമാനം ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തിയപ്പോൾസർക്കാരിന്റെ ഡോളർ രൂപത്തിലുള്ള അടിസ്ഥാന ശമ്പളത്തിൽ $3502 ഉർത്തുക എന്നുള്ളത് 53.9ശതമാനം യൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി . സർക്കാരിന്റെ വാഗദാനം സ്വീകരിക്കാമെന്നു 52.7ശതമാനംയൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തിയപ്പോൾ 47.3 ശതമാനം പേർ യൂണിയൻ മെമ്പർമാർ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപ്പെടുത്തി .60ശതമാനം സാലറി പാക്കേജ് വേണമെന്നും 28.3ശതമാനം യൂണിയൻ മെമ്പർമാർ അംഗീകരിച്ചപ്പോൾ 71.7ശതമാനം യൂണിയൻ മെമ്പർമാർ സാലറി പാക്കേജ് വേണമെന്ന ആവശ്യവുമായി ജോലി നിരോധനം നടത്താൻ ഓൺലൈൻ വോട്ടിങ്ങിലൂടെ രേഖപെടുത്തി. ആരോഗ്യ മേഖലയിലേ അലൈഡ് ഹെൽത്ത് പ്രൊഫെഷണൽസ് ന്റെ അവാർഡ് എത്രയും പെട്ടന്നു പുനഃപരിശോധിക്കണമെന്നും പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു .