മോസ്കോ: ഇന്ത്യയില്‍നിന്ന് റഷ്യയിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാവുന്ന സൗകര്യം ഈ വർഷം അവസാനത്തോടെ ലഭ്യമായേക്കും.
ഇതുസംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ആദ്യഘട്ട ചർച്ച അടുത്ത മാസം റഷ്യയിലെ കസാനില്‍ നടക്കും. വിനോദസഞ്ചാരവും സാംസ്കാരിക വിനിമയവും സാമ്ബത്തിക ബന്ധവും വളർത്താനാണ് ലക്ഷ്യമെന്ന് റഷ്യൻ സാമ്ബത്തിക വികസന മന്ത്രാലയ ഡയറക്ടർ നികിത കോണ്‍ഡ്രാറ്റ്യേവ് പറഞ്ഞു.
നിലവില്‍ നേപ്പാള്‍, ഭൂട്ടാൻ, ഖത്തർ, മാലദ്വീപ്, മക്കാവു, മൗറീഷ്യസ്, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്, ഡൊമിനിക്ക, ഒമാൻ, തായ്ലൻഡ്, ട്രിനിനാഡ് ആൻഡ് ടൊബാഗോ, ബാർബഡോസ്, എല്‍ സാല്‍വദോർ, ഇന്തോനേഷ്യ, ഗാബോണ്‍, സെനഗല്‍, കസാഖ്സ്താൻ, സെയ്ന്റ് കിറ്റ്സ്, മലേഷ്യ, അംഗോള, ജമൈക്ക, ഹെയ്തി, ബുറുണ്ടി, ഇറാൻ, കുക്ക് ഐലൻസ്, ഫിജി, ഗ്രെനഡ, കിരിബാത്തി, മൈക്രോനേഷ്യ, റുവാണ്ട എന്നീ 30 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂട്ടി വിസയെടുക്കാതെ പോകാൻ കഴിയും.