കൊച്ചി: സൈബർ തട്ടിപ്പ് കേസിൽ കൊച്ചിയിൽ വീണ്ടും അറസ്റ്റ്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ നൗഷാദ്, മുഹമ്മദ് അഫ്സൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 24 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇൻഫോപാർക്ക് പോലീസിന്റെ അറസ്റ്റ്. ട്രേഡിങ് വഴിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. ഒരു കോടി തട്ടിയ കേസിൽ കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ സ്വദേശിയായ അധ്യാപികയെ ഇൻഫോപാർക്ക് പോലീസ് പിടികൂടിയിരുന്നു.