അൻ അൻ’ പ്രശസ്ത ജാപ്പനീസ് മാഗസിനിന്റെ മുഖചിത്രമായിരിക്കയാണ് ആർആർആർ താരങ്ങൾ. രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചിത്രങ്ങളാണ് മാഗസിനിലുള്ളത്. നേരത്തെ ആർആർആറിനെയും രാജമൗലിയെയും പ്രശംസിച്ച് ജപ്പാൻ സംവിധായകൻ മക്കോട്ടോ ഷിൻകായി രംഗത്തെത്തിയതും വാർത്തയായിരുന്നു.
ഈ വർഷത്തെ അക്കാദമി പുരസ്കാരത്തിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം ആർആർആറിനെ ലോക സിനിമയുടെ നെറുകയിലാണെത്തിച്ചത്. സിനിമ റിലീസ് ചെയ്ത് ഒരു വർഷത്തിനുള്ളിൽ നിരവധി രാജ്യങ്ങളിൽ പ്രദർശനം നടത്തിയിരുന്നു. ആർആർആറിന്റെ ആദ്യ വർഷം ആഘോഷിക്കുന്ന വേളയിൽ പോലും ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററിൽ പ്രദർശനം തുടരുകയായിരുന്നു.