പെർത്ത് : വെസ്റ്റേൺ ഓസ്ട്രേലിയയിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബ് റോയൽ വാരിയേഴ്സ് ഒരുക്കിയ റോയൽ ചാമ്പ്യൻസ് ലീഗ് ടി ട്വൻറി സീസൺ 2 ഫൈനൽ നാളെ ഹ്യൂം റോഡ് ഓവൽ തോൺലിൽ നടക്കും പെർത്ത് റോയൽ വാരിയേഴ്സ് ലെജൻഡ് സും കേരള സ്ട്രൈക്കേഴ്സും തമ്മിലുള്ള ഫൈനൽ മത്സരം നാളെ ഓഗസ്റ്റ് 26 ശനി 10.30 am തുടങ്ങും.
ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ സ്റ്റേഡിയത്തിൽ പൂർത്തിയായി. ഓസ്ട്രേലിയൻ രജിസ്ട്രേഡ് ആയിട്ടുള്ള അമ്പയർമാരുടെ മേൽനോട്ടത്തിൽ നടക്കുന്ന മത്സരം ലൈവ് ഓൺലൈൻ സ്കോറിങ് ഉണ്ടായിരിക്കുന്നതാണ്. സമാപന ചടങ്ങുകൾ ഒരുമണിക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടക്കും.. പെർത്തിലെ മലയാളി ക്രിക്കറ്റ് ൻറെ മാസ്മരിക മുഹൂർത്തങ്ങൾക്ക് പ്രോത്സാഹനവുമായി, പെർത്തിലെ എല്ലാം മലയാളി സുഹൃത്തുക്കളെയും റോയൽ ചാമ്പ്യൻസ് ലീഗ് T20 ക്രിക്കറ്റ് സീസൺ2 ഫൈനൽ മത്സരത്തിലേക്ക് സഹൃദയം സ്വാഗതം ചെയ്യുന്നതായി റോയൽ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് അറിയിച്ചു.