റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : RMC(റിയാദ് മ്യൂസിക് ക്ലബ്ബ്)ന്റെ വർണ്ണോത്സവം സീസൺ 3 യിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ നവ താരോദയവും അമൃത ചാനലിലെ ഫൺസ് അപ്പോൺ എ ടൈം എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ ഇഷ്ടതാരവുമായ ”K7 മാമൻ” എന്നറിയപ്പെടുന്ന സുധീർ പറവൂർ റിയാദിൽ എത്തിച്ചേർന്നു.
റിയാദ് മ്യൂസിക് ക്ലബ് ഭാരവാഹികളായ ലിജോ ജോൺ,നാസർ വണ്ടൂർ , സുരേഷ് ശങ്കർ, മുനീർ ഹംദാൻ എന്നിവർ ചേർന്ന് ബോക്കെ നൽകി അദ്ദേഹത്തെ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
ജൂൺ 15 വ്യാഴാഴ്ച രാത്രി 7 മണിമുതൽ ഷിഫയിലേ റീമാസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വർണ്ണോത്സവം സീസൺ 3 നടക്കുന്നതെന്നു സംഘാടകർ അറിയിച്ചു.കാണികൾക്ക് പരിപാടികൾ കാണുന്നതിനുള്ള സൗകര്യം തികച്ചും സൗജന്യമായിരിക്കും എന്നും സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.