റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി റിസ, മിഡിൽ-ഈസ്റ്റിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലെയും കേരളത്തിലെയും ആറു മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റർ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഈ വർഷത്തെ പുകവലി വിരുദ്ധ പ്രചരണ പ്രമേയമായ “പുകയിലയല്ല നമുക്ക് വേണ്ടത് ഭക്ഷണം”എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ താഴെ പറയുന്നവർ വിജയികളായി.
സൗദി അറേബ്യയിൽ നിന്നും സീനിയർ വിഭാഗത്തിൽ ടൊപാസ് ഗ്രൂപ്പ്( ഗേൾസ് ), ഫിസാ കൗസർ, സഫൈയർ ഗ്രൂപ്പ് ( ഗേൾസ് ), എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ നിന്നും ജാനി ഹരി, അംബർ ഗ്രൂപ്പ് (ഗേൾസ് ), ഭവ തരിണി എന്നിവരും
സബ് ജൂനിയർ വിഭാഗത്തിൽ ഫൈസാ എ കെ, സുമയ്യ ഉമ്മർ , നിതിഷ റെഡ്ഡി എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
യു എ യിൽ നിന്നും സീനിയർ വിഭാഗത്തിൽ മന്നാ ആൻ സുനിൽ , റിയാ റെനിസൺ, ലിസബത്ത് തോമസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ ഗോപിക ജയശങ്കർ, ജസ്ലീൻകൗർ, കനിമൊഴി സുരേഷ് രാജ എന്നിവർ അർഹരായി. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജാനവി ഷജിൻ, രണ്ടാം സ്ഥാനം മുഹമ്മദ് സയാൻ , മൂന്നാം സ്ഥാനം നന്ദിനി എന്നിവർക്കാണ്.
കേരളത്തിൽ നിന്നും അംന ഖലിമ, അമാൻ സെനബ്, സുൽത്താൻ ഷാസ് റഹ്മാൻ , ഐഷാ അഹമ്മദ് എന്നിവരാണ് വിജയികൾ.
കരുണാകരൻ പിള്ള, ഇസ് ഹാക്ക് നിലബൂര്, ഫൈസൽ പുത്തലത്ത് എന്നിവരടങ്ങിയ വിദഗ്ദ പാനൽ ആണ് മൂല്യനിർണ്ണയം നടത്തിയത്. വിജയി കൾക്ക് സർട്ടിഫിക്കറ്റും, റിസയുടെ ടീൻ ആർമി ഗ്ലോബൽ കൂട്ടായ്മയിൽ അംഗത്വവും നൽകുന്നതാണ്. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റും നൽകുന്നതാണ്.
– ഡോകടർ എസ്സ് അബ്ദുൽ അസീസ് റിസ കൺവീനർ
(ചെയർമാൻ സുബൈർ കുഞ്ഞ് ഫൗണ്ടേഷൻ) .