റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി റിയാദിൽ നിന്നും രജിസ്റ്റർ ചെയ്ത വളണ്ടിയർമാരുടെ സംഗമം അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഗമം പ്രസിഡണ്ട് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു.
നൂറിൽപരം വളണ്ടിയർമാർ ഇത്തവണയും ഹജ്ജ് സേവനത്തിനായി റിയാദിൽ നിന്നും തിരിക്കുന്നുണ്ട്. സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വളണ്ടിയർ സേവനത്തിൽ കൊറോണ കാലഘട്ടത്തിലൊഴികെ റിയാദിൽ നിന്നും നിരവധി പ്രവർത്തകരാണ് പങ്കെടുത്ത് വരുന്നത്. സ്വയം സേവന സന്നദ്ധരായി മുന്നോട്ട് വരുന്ന വളണ്ടിയർമാർ മൂന്ന് ദിവസം പൂർണ്ണമായും ഹജ്ജ് സേവനത്തിനായി മക്കയിലുണ്ടാവും. ഇന്ത്യൻ എംബസിയുടെ അംഗീകാരമുള്ള വോളണ്ടിയർമാർ കെഎംസിസിയുടെ പ്രത്യേക ഡ്രസ്കോഡ് അണിഞ്ഞാണ് സേവന രംഗത്തുണ്ടാവുക.
പരിപാടിയിൽ കോയ വാഫി വയനാട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുസലാം തൃക്കരിപ്പൂർ, യു പി മുസ്തഫ, കബീർ വൈലത്തൂർ, മുജീബ് ഉപ്പട, ഷുഹൈബ് പനങ്ങാങ്ങര, അബ്ദുൽ മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിദ്ധീഖ് തുവ്വൂർ, നിയാസ് ഇസ്മായിൽ എന്നിവർ സംസാരിച്ചു. റസാഖ് വളക്കൈ, ബാവ താനൂർ, അക്ബർ വേങ്ങാട്ട്, അബ്ദുറഹ്മാൻ ഫറോക്ക്, മുഹമ്മദ് വേങ്ങര, നജീബ് നെല്ലാങ്കണ്ടി, ഷൗക്കത്ത് പാരിപ്പള്ളി, അൻവർ വാരം, ഷാഫി സെഞ്ച്വറി, അഷ്റഫ് വെള്ളെപ്പാടം, കുഞ്ഞിപ്പ തവനൂർ, അബ്ദുൽഖാദർ വെന്മനാട്, മെഹബൂബ് കണ്ണൂർ, സലിം ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി .കെ ടി അബൂബക്കർ സ്വാഗതവും മാമുക്കോയ ഒറ്റപ്പാലം നന്ദിയും പറഞ്ഞു.