റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: മീഡിയാ വണ്‍ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ഭരണകൂട അനീതികള്‍ക്കെതിരെ പൊരുതുന്ന മാധ്യമ സമൂഹത്തിന് ആശ്വാസം പകരുന്ന വിധിയാണിത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങളെ ദേശ സുരക്ഷയുടെ പേരില്‍ ‘സീല്‍ഡ് കവര്‍’ ഉപയോഗിച്ച് ഉപരോധിക്കാനുളള സര്‍ക്കാര്‍ തന്ത്രമാണ് സുപ്രീം കോടതി വിധിയിലൂടെ പൊളിഞ്ഞത്. സുപ്രിം കോടതി വിധി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആര്‍ജ്ജവം പകരുമെന്നും മീഡിയാ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.