റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
16 ഏപ്രിൽ മലാസിലെ പേപ്പർ ട്രീ ഓഡിറ്ററിയത്തിൽ നടന്ന ഇഫ്താർ സംഗമെത്തിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുകയുണ്ടായി.സാംസ്കാരിക വിഭാഗം കൺവീനർ ശ്രി ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു തുടങ്ങിയ പരിപാടിയിൽ ബേബി മാഹിദ ,ലൈബ റഹ്മാൻ എന്നിവർ ഖുർആൻ പാരായണം നടത്തുകയുണ്ടായി തുടർന്ന് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ നസീം സയ്ദ് റമദാനിന്റെ സന്ദേശം നൽകുകയുണ്ടായി.മഗ്രിബ് നിസ്കാര ശേഷം ശ്രീ ഉമ്മർകുട്ടി സ്വാഗതം പറഞ്ഞു തുടങ്ങിയ സാംസ്കാരിക യോഗത്തിൽ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു .
ശ്രീ .ശിഹാബ് കോട്ടുകോഡ്, ശ്രീ .സത്താർ കയം കുളം ,ശ്രീ.റിയാസ് സൗദി ന്യൂസ് ,ശ്രീ. സുലൈമാൻ ( മാധ്യമം ), ജയൻ കൊടുങ്ങല്ലൂർ ,എന്നിവർ റമദാൻ ആശംസകൾ നേർന്നു .എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി റിയ നടത്തുന്ന സമൂഹ നോമ്പുതുറയെ തന്റെ പ്രഭാഷണത്തിൽ ശ്രീ ശിഹാബ് പ്രത്യേക മായാ പ്രശംസകൾ നേരുകയുണ്ടായി .പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന റിയയുടെ മുതിർന്ന അംഗം ശ്രീ മഗേഷിന്റെ ഭാര്യയും സംഘടനയുടെ വനിതാ ഭിവാഗം നേതാവുമായ ശ്രീമതി സ്വപ്നയ്ക്ക് ഹാർദ്ദ മായാ യാതായപ്പ് നല്കുകുകയുണ്ടായി.ജീവകാരുണ്യ മേഖലയിൽ അവർ നൽകിയ സംഭാവന ആശംസ പ്രസംഗത്തിൽ എല്ലാവരും എടുത്തു പറയുകയുണ്ടായി .ശ്രീമതി സ്വാപ്നയിക്കുള്ള ഉപഹാരം ശ്രീമതി TNR കൈമാറി. ക്ലീറ്റസ്,അബ്ദുല്ലാഹ് ഷെയ്ഖ് ,ശിവ കുമാർ , മഗേഷ് , ശങ്കർ എന്നിവർ ആശംസകൾ നേർന്നു. അതോടൊപ്പം തുടർ പഠനത്തിനായി നാട്ടിലേക്ക് പോവുന്ന റിയയുടെ മക്കൾ ,ഫെബി സിജു,മയ്മൂന ,ത്രാണബ് എന്നിവർക്കും ,സയൻസ് ഒളിമ്പ്യഡ് ൽ പങ്കെടുത്ത ഇമ നായര്, പ്രഭാത സന്ദേശം 500 എപ്പിസോഡ് തികച്ച ലൈബ റഹ്മാൻ എന്നിവർക്ക് റിയയുടെ സ്നേഹോപകരം നൽകുകയും ചെയ്തു