ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൊവ്വാഴ്ച വടക്കന്‍ അയര്‍ലന്‍ഡില്‍ കൂടിക്കാഴ്ച നടത്തും.
ഗുഡ് ഫ്രൈഡേ സമാധാന കരാറിന്റെ 25-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണു ബൈഡന് എത്തുന്നത്. വടക്കന്‍ അയര്‍ലന്‍ഡില്‍ മൂന്നു പതിറ്റാണ്ട് നീണ്ട വിഭാഗീയതയ്ക്ക് അന്ത്യമുണ്ടാക്കിയത് അമേരിക്കയുടെ മധ്യസ്ഥതയില്‍ 1998ലുണ്ടാക്കിയ ഈ കരാര്‍ മുഖാന്തിരമാണ്.
ചൊവ്വാഴ്ച എത്തുന്ന ബൈഡനെ ഋഷി സുനാക് നേരിട്ടു സ്വീകരിക്കും. ഐറിഷ് പാരന്പര്യത്തില്‍ അഭിമാനം കൊള്ളുന്ന ബൈഡന് അയര്‍ലന്‍ഡും സന്ദര്‍ശിക്കുന്നുണ്ട്. തന്റെ രണ്ടു പൂര്‍വിക ഭവനങ്ങളില്‍ അദ്ദേഹം പോകും.