റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് (ജൂൺ 26) സുബൈർ കുഞ്ഞു ഫൗണ്ടേഷൻറെ ‘റിസ’ യുടെ നേതൃത്വത്തിൽ സ്കൂളുകളിലും പ്രഫഷണൽ കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ജൂൺ 20 , 26 തീയതികളിലായി ലഹരിവിരുദ്ധ പ്രതിരോധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു. വിവിധ രാജ്യ ങ്ങളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്ന ഈ പരിപാടിയിൽ എല്ലാ വർഷവും പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിലും ജൂൺ 26 നാണു പ്രതിജ്ഞാ ചടങ്ങു. എന്നാൽ മധ്യവേനലവധി ആരംഭിക്കുന്ന സൗദി അറേബിയ ഉൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ജൂൺ 20 – നാണ് പരിപാടി.
വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ, മാനേജ്മെന്റ്കമ്മിറ്റി അംഗങ്ങൾ, റിസയുടെ റീജിയണൽ/ സോണൽ വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ, മാനേജ്മെന്റ്കമ്മിറ്റി അംഗങ്ങൾ, റിസയുടെ റീജിയണൽ/ സോണൽഘടകങ്ങൾ, വിവിധ പ്രദേശങ്ങളിലെ പ്രതിനിധികൾ പരിപാടികൾക്ക് നേതൃത്വം നൽകും
സൗദി ദേശീയ മയക്കുമരുന്നു നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ 2012 -ൽ റിയാദ് കേന്ദ്രമായി തുടക്കം കുറിച്ച ‘റിസ’ 2020 മുതൽ യു എൻ ഒ ഡി സി യുടെ എൻ ജി ഒ പട്ടികയിലും യു എൻ ഡേറ്റാ ബേസിലും ഇടം നേടിയിട്ടുണ്ട്. ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ്തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചു വരുന്ന പ്രതിജ്ഞാപരിപാടിയിൽ ബന്ധപ്പെട്ട എല്ലാപേരും സഹകരിക്കണമെന്നും മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുക്കണമെന്നും റിസാ കൺവീനറും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ: എസ് .അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ: എ .വി. ഭരതൻ, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുക.