ഓസ്ട്രേലിയ : സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കൺസേർട്ടിൻ്റെ വൻ വിജയത്തിന് ശേഷം ഹാർട്ട്ബീറ്റ്സ് & ടോക്ക്വുഡ് ഇവന്റ്സ് മറ്റൊരു സംഗീത വിസ്മയത്തിന് തയ്യാറെടുക്കുകയാണ്. ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും സംഗീതാസ്വാദകർക്കായി 2025 ജൂണിൽ നടക്കുന്ന സംഗീത വിസ്ഫോടനത്തിലേക്ക് ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റ്സ് വരവേൽക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ പിന്നണി ഗായിക റിമി ടോമിയെ ആണ്.
ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലും ഉടനീളം നടക്കുന്ന ലൈവ് മ്യൂസിക്കൽ കോൺസേർട്ടിലൂടെ പ്രേക്ഷകരിലേക്ക്
മറക്കാനാവാത്ത സംഗീതവും ഊർജവും വിനോദവും നിറഞ്ഞ ഒരു രാത്രി സമ്മാനിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു.
സ്റ്റേജ് ബുക്കിംഗുകൾക്കും സ്പോൺസർഷിപ്പ് അന്വേഷണങ്ങൾക്കും:
സുജി സ്കറിയ: 0470762521
വുഡി ചെറിയാൻ : 0413788490
തീയതികൾ, വേദികൾ, ടിക്കറ്റ് അറിയിപ്പുകൾ എന്നിവയ്ക്കായി കാത്തിരിക്കുക.