ഓസ്ട്രേലിയ : സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കൺസേർട്ട് – 2024 ന്റെ വൻ വിജയത്തിന് ശേഷം
ഓസ്ട്രേലിയൻ മലയാളികളുടെ പൾസ്സറിഞ്ഞ് ദൃശ്യ – ശ്രവ്യ വിസ്മയമൊരുക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസിന്റെ ശിരസ്സിൽ ഒരു പൊൻതിലകം കൂടി ചാർത്തിക്കൊണ്ട് ഇമ്പമാർന്ന ശബ്ദവും ഊർജ്ജസ്വലമായ പ്രകടനങ്ങൾ കൊണ്ടും ആസ്വാദകരെ വിസ്മയിപ്പിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമിയുടെ ഓസ്ട്രേലിയൻ പര്യടനം ഈ വർഷം ജൂണിൽ അരങ്ങേറുകയാണ്.
മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.
വൈദഗ്ധ്യവും വ്യക്തിഗത സമീപനവും ഉപയോഗിച്ച് സാമ്പത്തിക ആസൂത്രണം എളുപ്പമാക്കുവാൻ തങ്ങളുടെ ഉപഭോക്താക്കളെ പര്യാപ്തമാക്കുന്ന മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ഓസ്ട്രേലിയയിലെ വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ സംരംഭമാണ്. തങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ഉപയോക്താക്കളുടെ വിരമിക്കൽ ആസൂത്രണം മുതൽ നിക്ഷേപങ്ങൾ വരെയുള്ള വിഷയങ്ങളിൽ , സാമ്പത്തിക വിജയം ഉറപ്പാക്കുന്ന തരത്തിൽ അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്നതിൽ മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ഒരുപടി മുന്നിലാണ്.വിശ്വസനീയവും സമഗ്രവുമായ സാമ്പത്തിക മാർഗ്ഗനിർദ്ദേശത്തിനായി ഒട്ടനവധി ആളുകൾ ശുപാർശ ചെയ്യുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ് മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി.
റിമി ടോമി എന്ന സംഗീത പ്രതിഭയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിൽ ചുക്കാൻ പിടിക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക്ക് വുഡ് ഇവന്റ്സിന് ഫ്ലൈ വേൾഡ് ഗ്രൂപിനൊപ്പം മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസിയെന്ന പ്രമുഖ സ്പോൺസർ നൽകുന്ന പിന്തുണ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ സഹകരണം ലൈവ് മ്യൂസിക്കൽ ഷോയുടെ മാറ്റുകൂട്ടുമെന്നതിൽ സംശയം ലെവലേഷമില്ല.
2025 ജൂൺ 13 ന് Geelong ൽ തുടങ്ങുന്ന സംഗീതനിശ ജൂൺ 28ന് പെർത്തിലാണ് പര്യവസാനിക്കുന്നത്.
റിമി ടോമിയോടൊപ്പം ലൈവ് മ്യൂസിക്കൽ കോൺസർട്ടിന്റെ മാറ്റുകൂട്ടുന്നതിനായി സംഗീത മേഖലയിലെ വളർന്നുവരുന്ന താരങ്ങളായ കൗശിക് എസ് വിനോദും, ശ്യാം പ്രസാദും തങ്ങളുടെ മാന്ത്രിക പ്രകടനങ്ങളാൽ വേദിയെ പ്രകമ്പനം കൊള്ളിക്കാൻ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ലൈവ് ബാൻഡ് :- കീബോർഡ്: ലിജോ ; ഡ്രം & പാഡ് : ലിനു ലാൽ ; ഗിറ്റാർ: അനൂപ് ; പെർക്കുഷൻ: പാലക്കാട് മുരളി ; സൗണ്ട് എഞ്ചിനീയർ – അനിൽ അനുരാഗ്
2025 ജൂണിൽ ഓസ്ട്രേലിയയിൽ റിമി ടോമിയുടെ സംഗീതനിശ അരങ്ങേറുന്ന സ്ഥലങ്ങൾ താഴെപറയുന്നവയാണ്
13 June – Geelong
14 June – Melbourne
15 June – Bendigo
18 June – Cairns
20 June – Brisbane
21 June – Sydney
22 June – Canberra
25 June – Alice springs
27 June – Adelaide
28 June – Perth
സംഗീതം ആത്മാവിനെയും മനസ്സിനെയും പോഷിപ്പിക്കുന്ന ഒന്നാണ്. പ്രശസ്ത കലാകാരന്മാർക്കൊപ്പം, സംഗീതത്തിന്റെയും വിനോദത്തിന്റെയും മറക്കാനാവാത്ത ഓർമ്മകളുടെ അവിസ്മരണീയ രാത്രിക്കായി ടിക്കറ്റുകൾ ഉടനെ തന്നെ ബുക്ക് ചെയ്യേണ്ടതാണ്.
Promotions and Ticketing By : Just Easy Book
കൂടുതൽ വിവരങ്ങൾക്ക് :
Suji Scaria : 0470762521
Woody Cherian : 0413788490