സിഡ്നി: സ്റ്റീഫൻ ദേവസി ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ വൻ വിജയത്തിന് ശേഷം Vivid entertainments ന്റെ ബാനറിൽ സിഡ്നിയെ സംഗീതത്തിലാറാടിക്കാനെത്തുന്നത് മാറ്റാരുമല്ല മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയാണ്.
Vivid entertainments ന്റെ ആഭിമുഖ്യത്തിലാണ് സിഡ്നിയിൽ സംഗീതനിശ അരങ്ങേറുന്നത്.ഗായിക എന്നതിനപ്പുറം മികച്ചൊരു എന്റർടൈനർ കൂടിയായ റിമി ടോമിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് 2025 ജൂൺ 21 ന് സിഡ്നിയിൽ അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Vivid entertainments ന്റെ ബാനറിൽ ഒരുങ്ങുന്ന ലൈവ് മ്യൂസിക് ഷോയിൽ സംഗീതപ്രേമികളുടെ വൻ പിന്തുണ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ലൈവ് മ്യൂസിക് ഷോയിൽ റിമി ടോമിയോടൊപ്പം സംഗീതത്തിന്റെ ആവേശകൊടുമുടിയിൽ ലയിക്കാൻ ഏവർക്കും തയ്യാറെടുക്കാം.വേദി, ടിക്കറ്റ് അറിയിപ്പുകൾ എന്നിവയ്ക്കായി കാത്തിരിക്കുക.
For Sponsorship and Enquiries:
Moideen Habeeb : 0413 255 441
Jomesh Tomy Jose : 0421 187 625
Shijo Jose : 0481 785 999