സിഡ്നി: Vivid entertainments ന്റെ ആഭിമുഖ്യത്തിൽ മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത കലാകാരി റിമി ടോമിയുടെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ കൺസെർട്ട് 2025 ജൂണിൽ സിഡ്നിയിൽ അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
സ്റ്റീഫൻ ദേവസി ലൈവ് മ്യൂസിക്കൽ കൺസെർട്ടിന്റെ വൻ വിജയത്തിന് ശേഷം Vivid entertainments ന്റെ ബാനറിൽ ഒരുങ്ങുന്ന ലൈവ് മ്യൂസിക് ഷോയിൽ സംഗീതപ്രേമികളുടെ വൻ പിന്തുണ പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
ഗായിക എന്നതിനപ്പുറം മികച്ചൊരു എന്റർടൈനർ കൂടിയാണ് റിമി ടോമി.റിമിക്ക് പകരം മറ്റാരും ഇല്ല. റിമി ടോമി ഉള്ള സ്റ്റേജ് ഷോ അതെപ്പോഴും അടിപൊളി ആയിരിക്കും. അത് വീണ്ടും കാണാന്‍ തോന്നിപ്പിക്കും.പ്രായവ്യത്യാസമില്ലാതെ മുതിർന്നവരും കുട്ടികളും ഒരുപോലെ നെഞ്ചിലേറ്റുന്ന ഗായിക കൂടിയാണ് ഇവർ .സിഡ്നിയിൽ ജൂണിൽ നടക്കുവാൻ പോകുന്ന ലൈവ് മ്യൂസിക് ഷോയിൽ റിമി ടോമിയോടൊപ്പം സംഗീതത്തിന്റെ ആവേശകൊടുമുടിയിൽ ലയിക്കാൻ ഏവർക്കും തയ്യാറെടുക്കാം.
തീയതികൾ, വേദികൾ, ടിക്കറ്റ് അറിയിപ്പുകൾ എന്നിവയ്ക്കായി കാത്തിരിക്കുക.