ബ്രിസ്ബേയ്ൻ : സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കൺസേർട്ട് – 2024 ന്റെ വൻ വിജയത്തിന് ശേഷം
ഓസ്ട്രേലിയൻ മലയാളികളുടെ പൾസ്സറിഞ്ഞ് ദൃശ്യ – ശ്രവ്യ വിസ്മയമൊരുക്കുന്നതിൽ ഒരു പടി മുന്നിൽ നിൽക്കുന്ന ഹാർട്ട് ബീറ്റ്സ് ആൻഡ് ടോക് വുഡ് ഇവന്റസിന്റെ ശിരസ്സിൽ ഒരു പൊൻതിലകം കൂടി ചാർത്തിക്കൊണ്ട് മറ്റൊരു സംഗീതനിശ അരങ്ങിൽ ഒരുങ്ങുകയാണ്. മലയാളി മനസ്സുകളെ ഗാനാലാപന ശൈലി കൊണ്ടും, സ്റ്റേജ് പ്രെസെൻസ് കൊണ്ടും എപ്പോഴും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പിന്നണി ഗായികമാരിലൊരാളായ റിമി ടോമി നയിക്കുന്ന സംഗീതനിശയ്ക്ക് തിരി തെളിയുന്നത് ഈ വർഷം ജൂണിലാണ്.മലയാളികളെ സംബന്ധിച്ച് ഓസ്ട്രേലിയൻ ചരിത്രത്തിൽ ഇത് ആദ്യമായായിരിക്കും മലയാളി ഗായികയുടെ നേതൃത്വത്തിൽ 10 സ്റ്റേജുകളിൽ ലൈവ് മ്യൂസിക്കൽ ഷോകൾ തയ്യാറെടുക്കുന്നത്.
മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി ടൈറ്റിൽ സ്പോൺസർ & പവേഡ് ബൈ ഫ്ലൈ വേൾഡ് ഗ്രൂപ്പും, ഇവന്റ് സ്പോൺസർ ഇലൈറ്റ് ലോൺസും ചേർന്നൊരുക്കുന്ന റിമി ടോമി ലൈവ് മ്യൂസിക്കൽ ഷോ വൻ വിജയമാണ് പ്രതീക്ഷിക്കുന്നത്.
2025 ജൂൺ 20 ന് ബ്രിസ്ബെയ്നിൽ നടക്കുവാൻ പോകുന്ന ഡ്രീംസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന റിമി ടോമി മ്യൂസിക്കൽ നൈറ്റിന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന മാർച്ച് 20ന് ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ടിക്കറ്റ് വിൽപ്പന ആരംഭിച്ച 24 മണിക്കൂറിനുള്ളിൽ തന്നെ 400 ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി സംഘാടകർ വ്യക്തമാക്കി. ഓസ്ട്രേലിയയിലെ തന്നെ ഹൈയെസ്റ്റ് പ്രീ സെയിൽ ബുക്കിംഗ് ആണ് ആദ്യ ദിവസം തന്നെ നടന്നത്.
ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ
https://justeasybook.com/events/rimibrisbane2025
ലൈവ് മ്യൂസിക് ഷോയിൽ റിമി ടോമിയോടൊപ്പം സംഗീതത്തിന്റെ ആവേശകൊടുമുടിയിൽ ലയിക്കാൻ ഏവർക്കും തയ്യാറെടുക്കാം.