സിഡ്നി : മലയാളക്കരയിൽ നിന്നും സംഗീതത്തിന്റെ മായികലോകം തീർക്കാൻ ഓസ്ട്രേലിയൻ മണ്ണിലേക്ക് വിണ്ണിലെ താരം റിമി ടോമി എത്തുകയാണ്. സിഡ്നിയിൽ VIVID ENTERTAINMENTS സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സംഗീത പ്രേമികളുടെ വൻ പിന്തുണ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്റ്റീഫൻ ദേവസ്സി ലൈവ് മ്യൂസിക്കൽ കോൺസേർട്ടിന്റെ വൻ വിജയത്തിന് ശേഷം VIVID ENTERTAINMENTS ന്റെ ബാനറിൽ തയ്യാറെടുക്കുന്ന സംഗീത വിസ്മയം 2025 ജൂണിലാണ് അരങ്ങേറുന്നത്.
റിമി ടോമിയോടൊപ്പമുള്ള സംഗീതസന്ധ്യയ്ക്കായി ഏവർക്കും കാത്തിരിക്കാം.
തീയതികൾ, വേദികൾ, ടിക്കറ്റ് അറിയിപ്പുകൾ എന്നിവയ്ക്കായി കാത്തിരിക്കുക.