റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവാസികളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിൽ സംഘടിപ്പിച്ചു വരുന്ന “റിംഫ് ടോക്ക്” സീസൺ 3 ന്റെ ഭാഗമായി “ആറ്റിറ്റ്യുഡിന്റെ ആത്മാവ്” എന്ന തലവാചകത്തിൽ പഠന,ചർച്ച സദസ്സ. വെള്ളിയാഴ്ച റിയാദിൽ.
ലൈഫ് കോച്ചും പ്രഭാഷകയുമായ ശ്രീമതി: സുഷമ ഷാനാണ് ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്നത്.
ജൂൺ 9 ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയുടെ വേദി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിമാണ്.
റിയാദിലെ സാമൂഹ്യ,സാംസ്കാരിക,വിദ്യാഭ്യാസ,വ്യവസായ മേഖലകളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് റിംഫ് പത്ര കുറിപ്പിൽ അറിയിച്ചു.